ആലപ്പുഴയിലെ കയർഫെഡ് ഫാക്ടറിയിൽ തീപിടുത്തം

ആലപ്പുഴ കലക്‌ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടുത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചതായാണ് വിവരം. ഇന്ന് രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്.

ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തി കനത്ത പുകയായിരുന്നു പ്രദേശത്ത് രൂപപ്പെട്ടത്. പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്ക്‌ തീ നിയന്ത്രണ വിധേയമാക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.

ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരും, പോലീസും ഫയർ ഫോഴ്സു‌ം ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റി. തീപിടുത്തത്തെ തുടർന്നുണ്ടായ നഷ്ട‌ം എത്രയെന്ന് കണക്കാക്കിയിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *