റിഫൈനറി പ്രദേശത്തെ തീപിടുത്തം ; മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം

അമ്പലമുകൾ കൊച്ചിൻ റിഫൈനറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജിൻ്റെ നേതൃത്വത്തിൽ കമ്പനി സെക്യൂരിറ്റി ഓഫീസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായ സമിതിയെ ചുമതലപ്പെടുത്തി.

കമ്പനിയുടെ സമീപ പ്രദേശങ്ങൾ താമസത്തിന് യോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, കമ്പനി പ്രതിനിധികൾ എന്നിവർ അടങ്ങിയ സമിതി രൂപീകരിച്ചു. സമിതി അംഗങ്ങൾ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഒരാഴ്ചക്കകം പുതിയ രൂപരേഖ സമർപ്പിക്കാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ, ഹസാർഡ് അനലിസ്റ്റ്, കമ്പനി ഡി എം പ്ലാൻ കോഡിനേറ്റർ എന്നിവർക്ക് നിർദേശം നൽകി. പ്രദേശവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഉടൻ ചേരുമെന്ന് കളക്ടർ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *