കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങൾ. കേരളത്തില്‍ 2007 പേരാണ് നിലവിൽ ചികിത്സയില്‍ ഉള്ളത്. ഈ സീസണില്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് രോഗബാധ കണക്കിൽ കാണിക്കുന്നതെന്നതും ആശ്വാസമാണ്.
ഇന്ത്യയിൽ7383 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരുമാണ് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.
കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, കിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, വാക്സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാസ്ക് ധരിക്കാനും നിര്‍ദ്ദേശമുണ്ട്.
കൊച്ചിയിൽ പതിനാലുകാരനെ ലഹരിക്കടിമയാക്കാൻ ശ്രമിച്ചു ; അമ്മൂമ്മയുടെ കാമുകനെതിരെ കേസ്


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.