ആൾക്കൂട്ട വിചാരണക്ക് ഇരയായെന്ന് കായലോട്ട് മരിച്ച യുവതിയുടെ സുഹൃത്ത്; റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂർ കായലോട്ടെ സദാചാര ​ഗുണ്ടായിസത്തെയും ആൾക്കൂട്ട വിചാരണയേയും തുടർ‌ന്ന് റസീന എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് നടപടി.

സാമ്പത്തികമായി ചൂഷണം ചെയ്തെന്ന റസീനയുടെ വീട്ടുകാരുടെ ആരോപണം റഹീസ് നിരസിച്ചു. ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതാണെന്നും തന്‍റെ ബന്ധുക്കള്‍ നിരപരാധികളാണെന്നുമായിരുന്നു യുവതിയുടെ അമ്മയുടെ വാദം.

ബിസി മുബഷീർ, കെഎ ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന പറമ്പായി സ്വദേശികളായ കെഎ ഫൈസൽ, റഫ്നാസ്, വിസി. മുബഷിർ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചതെന്നും ആൺ സുഹൃത്ത് മൊഴി നൽകി.

സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് റഹീസ് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.റഹീസിനെ ബന്ധുവടക്കമുള്ളവര്‍ സദാചാര പൊലീസിങിന് വിധേയമാക്കിയതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത് എന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു. റഹീസിന്‍റെ മൊഴി വിശദമായി പോലീസ് ഇന്ന് രേഖപ്പെടുത്തി.

കാറിനുള്ളില്‍ യുവതിയും, റഹീസും ഒരുമിച്ച് സംസാരിച്ചുകൊണ്ടിരിക്കേ, റഹീസിനെ പ്രതികള്‍ എസ്ഡിപിഐ ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. സദാചാര ആക്രമണത്തിന് തെളിവുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പിനിതിന്‍ രാജ് വ്യക്തമാക്കിയിരുന്നു.

തന്നെ ജീവിക്കാൻ അനുവദിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്നാണ് റസീനയുടെ  ആത്മഹത്യാക്കുറിൽ ഉണ്ടായിരുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *