എംഎ ബേബി നയിക്കുന്ന CPMൻ്റെ ഭാവി? ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിക്ക് പകരക്കാരനാകാൻ കഴിയുമോ?

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി എത്തുമ്പോള്‍ സിപിഎമ്മില്‍ പ്രകടമായ മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്രമേല്‍ പാര്‍ട്ടിയുമായി സമരസ്സപ്പെട്ട് പോകുന്ന ഒരു നേതാവാണ് ബേബി. ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതത്തിന് ഇടയില്‍ പാര്‍ട്ടിക്കെതിരെ വിമത സ്വരമോ അച്ചടക്ക നടപിടി നേരിടലോ ഉണ്ടായിട്ടില്ല. എല്ലാത്തിനും മുകളിലാണ് പാര്‍ട്ടി എന്ന് ചിന്തിക്കുന്ന സഖാവ്.

എസ്എഫ്‌ഐയുടെ ഡിവൈഎഫ്‌ഐയുടെ ദേശിയ പ്രസിഡന്റ് സ്ഥാനം വഹിച്ചയാളാണ് ബേബി. വളരെ ചെറുപ്രായത്തില്‍ രാജ്യസഭാ എംപിയായി. സാക്ഷാല്‍ ഇഎംഎസിന്റെ സഹായിയായും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഡല്‍ഹി ബേബിക്ക് പുതിയ തട്ടകമല്ല. നന്നായി ഇംഗ്ലീഷ് വഴങ്ങും എന്നതും ഗുണകരമാണ്. സിപിഎമ്മിനുള്ളില്‍ ആകട്ടെ വലിയ എതിര്‍പ്പുകളും ബേബിക്ക് ഉണ്ടാകാന്‍ ഇടയില്ല. സിപിഎം എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ കേരള ഘടകമാണ് തീരുമാനിക്കുന്നത്. അതാകട്ടെ പിണറായി വിജയന്റെ കൈയ്യിലുമാണ്. ആ പിണറായി കൂടി മുന്‍കൈ എടുത്താണ് ബേബിയെ ആ കസേരയില്‍ ഇരുത്തിയത്. അതുകൊണ്ട് തന്നെ പിണറായിക്ക് എതിരാകുന്നതുവരെ ബേബിക്ക് പ്രതിസന്ധികളൊന്നുമില്ല.

പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നു എന്ന വലിയ വെല്ലുവിളിയാണ് ബേബിക്ക് മുന്നിലുള്ളത്. ഭരണമുള്ള കേരളത്തില്‍ ഒരു വര്‍ഷത്തിനുളളില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. അവിടെ അധികാരം നിലനിര്‍ത്തുക എന്നത് അത്യാവശ്യകാര്യവുമാണ്. ജനരല്‍ സെക്രട്ടറിക്ക് മുന്നിലുള്ള വലിയ കടമ്പ ഇതുതന്നെയാണ്. സീതാറാം യെച്ചൂരിയും പിന്‍ഗാമിയായിട്ടാണ് ബേബി ആ കസേരയില്‍ ഇരിക്കുന്നത്. ഇന്ത്യാ മുന്നണിയില്‍ അടക്കം യെച്ചൂരിക്ക് ലഭിച്ച സ്വീകാര്യത ബേബിക്ക് ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ബേബിയിലെ ഇരുത്തം വന്ന രാഷ്ട്രീയക്കാരന് ഈ പ്രതിസന്ധികള്‍ ക്ഷമയോടെ മറികടക്കാന്‍ കഴിയും എന്ന് ഉറപ്പാണ്. കാരണം പത്ത് വര്‍ഷത്തോളം സിപിഎമ്മില്‍ ഒന്നുമല്ലാതെ ഇരുന്നിടത്ത് നിന്നാണ് സാക്ഷാല്‍ പിണറായിക്കും മുകളിലായി പറന്നിറങ്ങിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *