ജെൻ സി പ്രതിഷേധം;  സർക്കാർ മുട്ടുമടക്കി; നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

കാഠ്മണ്ഡു:  നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. ജെൻ സി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര ക്യാബിനറ്റ് യോഗത്തിലാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ നേപ്പാൾ ഭരണകൂടം തീരുമാനിച്ചത്.
സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് വ്യക്തമാക്കി. അതേസമയം, മുൻപ് ഗവൺമെന്റ് സമൂഹമാധ്യമങ്ങൾക്ക് നിരോധനമേർപ്പെടുത്താനെടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പ്രതിഷേധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മന്ത്രിസഭ ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. നേപ്പാൾ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
രാജ്യസുരക്ഷയുടെ പേരിലാണ് സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തിയത് എന്നാണ് നേപ്പാൾ സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ചെറുപ്പക്കാർ ആരോപിക്കുന്നത്. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *