സംസ്ഥാനത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പേര് മാറ്റി സർക്കാർ

സംസ്ഥാനത്തെ എൽ.എസ്.എസ് – യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി കേരള സർക്കാർ. സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകൾ നടക്കുക. എൽ.എസ്.എസ് പരീക്ഷ ഇനി മുതൽ സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് എൽ.പിയെന്നും യു.എസ്.എസ് പരീക്ഷ സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് യു.പി എന്നും ആകും ഇനി അറിയിപ്പെടുക.

സ്‌കോളർഷിപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തിൽ ആക്കാനാണ് തീരുമാനം. സി.എം കിസ്ഡ് സ്‌കോളർഷിപ്പ് എൽ.പി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിൽ നിന്നും സ്‌കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന വിതരണം ചെയ്യും.

സ്‌കോളർഷിപ്പ് തുക അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളർഷിപ്പ് സെല്ലിൽ നിന്നുമായിരിക്കും വിതരണം ചെയ്യുക. പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ, ചോദ്യപേപ്പർ, ആവശ്യമായ ഫോറങ്ങൾ തുടങ്ങിയവ പരീക്ഷാഭവനിൽ തയ്യാറാക്കി നൽകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *