ഓസ്‌ട്രേലിയക്കെതിരെ ഗിൽ തന്നെ നായകൻ, സഞ്ജുവിനിടമില്ല ; ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം നായകൻ ശുഭ്‌മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും. ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. രോഹിത്തിന് നായക സ്ഥാനം നഷ്ട‌മായി. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിലിടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിൽ പരിഗണിച്ചില്ല. ഋഷഭ് പന്തിന് പരിക്കേറ്റതിനാൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കെ.എൽ. രാഹുൽ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. ടി20 പരമ്പരയിൽ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ഗിൽ വൈസ് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *