ഛത്തീസ്ഗഢിലെ റായ്പൂരിൽ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് ആത്മഹത്യ ചെയ്തത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ ഗൗരവ് മനോവിഷമത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. സെപ്തംബര്‍ 27നാണ് ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്. ‘പ്രണയത്താൽ ഞാന്‍ വഞ്ചിതനായി ’ എന്നെഴുതിയ ഗൗരവിന്റെ കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാട്രിമോണിയിലൂടെയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പൊലീസിൽ പീഡന പരാതി നല്‍കുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ആത്മഹത്യ ചെയ്യുന്നത്. യുവതി ഗൗരവിനെതിരെ നൽകിയ പീഡനക്കേസിൽ ഗൗരവ് മാനസികമായി വല്ലാതെ വിഷമത്തിലായിരുന്നെന്ന് സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൗരവ് മാനസികമായി വളരെ അസ്വസ്ഥനാനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
പാലക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി



സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ; നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.