“നിങ്ങളുടെ ഐ ഹേറ്റ് ഇന്ത്യ ടൂറിലേക്ക് മടങ്ങൂ” ; രാഹുൽ ഗാന്ധിക്ക് വിമർശനവുമായി യു.എസ് ഗായിക

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമര്‍ശനവുമായെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യു.എസ് ഗായിക മേരി മില്‍ബെന്‍. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ‘ഐ ഹേറ്റ് ഇന്ത്യ ടൂര്‍’ എന്ന പരാമര്‍ശത്തിന്റെ പിന്നാലെയാണ് മേരി മില്‍ബെന്നിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി പോലുമില്ലെന്നാണ് ഗായിക പരിഹസിച്ചത്. മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം.

നേരത്തെ, പലതവണയായി മോദിയെ പ്രശംസിച്ചു രംഗത്തെത്തിയിട്ടുണ്ട് മില്‍ബെന്‍. ഇത്തവണ പങ്കുവച്ച പോസ്റ്റിലും മോദിയെ അവര്‍ പ്രശംസയില്‍ പൊതിയുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പോലും മോദിക്ക് ഭയമില്ലെന്നും ഏറ്റവും പുതിയ പ്രതികരണത്തില്‍ അവര്‍ പറയുന്നു. രാഹുല്‍ഗാന്ധി, നിങ്ങള്‍ക്ക് തെറ്റിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി അദ്ദേഹം നടത്തുന്നത് തന്ത്രപരമായ നയതന്ത്രമാണെന്നും അവര്‍ പോസ്റ്റിൽ പറയുന്നു.

‘ ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതു പോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതാണ് രാഷ്ട്രത്തലവന്മാര്‍ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങള്‍ക്ക് നല്ലതാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാൽ രാഹുല്‍ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ല’. ഗായിക എക്സ് പോസ്റ്റിലൂടെ പറഞ്ഞു വയ്ക്കുന്നു.

യു.എസ് സന്ദശത്തിനിടെ 2023ല്‍ ആയിരുന്നു ആദ്യത്തെ മില്‍ബെന്‍ നരേന്ദ്ര മോദി കൂടിക്കാഴ്ച. അന്ന് ഇന്ത്യയുടെ ദേശീയ ഗാനം പാടിയ മില്‍ബെന്‍ പ്രധാനമന്ത്രിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ ജനശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *