ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന എൻ.വാസുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും ഉൾപ്പെടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.
താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാൽ, കവർച്ചാ സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എൻ.വാസുവെന്ന് കോടതി നിരീക്ഷിച്ചു. എസ്ഐടി എൻ.വാസുവിന്റെ ജാമ്യാപേക്ഷയെ എതിർത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ചു കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 72 ദിവസമായി എൻ.വാസു ജയിലിൽ കഴിയുകയാണ്.
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ് ; എൽ.ഡി ക്ലർക്ക് അറസ്റ്റിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.