ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു . തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശില്പങ്ങളിലെ പതിനാല് സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്.
ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം എത്തിച്ച സ്വര്‍ണപ്പാളികള്‍, സന്നിധാനത്തെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവരടക്കം എത്തിയിരുന്നു.
ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശില്പ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തിലാണ് സ്വര്‍ണപ്പാളി പുനഃസ്ഥാപിച്ചത്.
ചാണ്ടി കുടുംബത്തിൽ നിന്ന് മറ്റൊരു സ്ഥാനാർഥിയില്ല ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചാണ്ടി ഉമ്മൻ
സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശില്‍പ്പത്തിന്റെ ജോലികള്‍ പൂർത്തിയാക്കേണ്ടതിനാലാണ് ഇക്കുറി നേരത്തേ തുറന്നത്. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്നാണ് സ്വര്‍ണപ്പാളി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.