സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി.
ചക്ക ഫെസ്റ്റിന് കണ്ണൂരില്‍ തുടക്കമായി
ജൂണ്‍ 13ന് ഏപ്രില്‍ 22 ലെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇന്ന് 24 കാരറ്റ് സ്വർണവില 9,726 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,294 രൂപയും പവന് 58,352 രൂപയുമാണ് നിരക്ക്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങൾ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വർണവില നിർണ്ണയിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ തിരുവനന്തപുരത്ത്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.