സ്വർണവില കുത്തനെ താഴേക്ക് ;പവന് 840 രൂപ കുറഞ്ഞു

കേരളത്തിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഏറ്റവും മികച്ച അവസരമാണ്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വലിയ രീതിയിൽ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വർണവില താഴേക്ക് പോയിരിക്കുന്നത്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,600 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,550 രൂപയാണ് വില. ഇന്ന് 85 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 105 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,200 രൂപയാണ്.

വെള്ളിവില 115 രൂപയില്‍ തന്നെ നില്‍ക്കു‌കയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,600 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ വേണ്ടി വരും. അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് 79,652 രൂപയെങ്കിലും വേണ്ടി വരും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *