സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്;  640 രൂപ വർധിച്ച് പവന് 79,560 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 78,920 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില 79,560 രൂപയായി.

ഒരു ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് 9,945 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സർവ്വകാല റെക്കോർഡിൽ തന്നെ തുടരുകയാണ് സ്വർണവില. സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ 77,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ആറ് ദിവസം പിന്നിടുമ്പോൾ ഇത് 79,560 രൂപയിൽ എത്തി നിൽക്കുകയാണ്. ഇതുവരെ 1,920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം കുറഞ്ഞത് ഒരു പവൻ വാങ്ങാൻ 86,000 രൂപയെങ്കിലും നൽകണം. ഗ്രാമിന് 10800 രൂപയെങ്കിലും നൽകേണ്ടി വരും.

വിവാഹ വിപണി സജീവമായിരിക്കുന്ന ഈ സമയത്ത് തന്നെ സ്വർണവില കൂടിയത് തിരിച്ചടിയാണ്. ഓണകാലത്തുള്ള ചെറിയ പർച്ചേസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, താരിഫ് നിരക്ക് വർദ്ധനവ്, ലോക ക്രമത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും സ്വർണ വിലയെ സ്വാധീനിക്കുന്നത്. സെൻട്രൽ ബാങ്കുകൾ യുഎസ് ട്രഷറി ബോണ്ടുകൾ വാങ്ങാതെ സ്വർണ്ണം വാങ്ങുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *