ചരിത്രത്തിലാദ്യമായി 78,000 കടന്ന് കുതിപ്പ് തുടർന്ന് സ്വർണ്ണവില

ചരിത്രത്തിലാദ്യമായി 78,000 രൂപ കടന്ന് സ്വർണ്ണവില. ഇരുപത്തിരണ്ട് കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. എന്നാൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേി വന്നേക്കും.

ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 ഡോളർ കവിഞ്ഞു.

കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 160 രൂപ ഉയർന്ന് 77,800 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില തുടർച്ചയായി ഉയരുകയാണ്. ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 34 ശതമാനം വർദ്ധനയാണുണ്ടായത്.

സെപ്തംബറിൽ ഫെഡറൽ റിസർവ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാൻ പലിശ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന പ്രവചനങ്ങളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഉത്സവ കാലയളവ് അടുത്തതോടെ ഇന്ത്യയിൽ സ്വർണ ഉപഭോഗം കൂടുന്ന സമയത്തെ വിലക്കയറ്റം ജുവലറികൾക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുകയാണ്. ദീപാവലിയോടെ പവൻ വില വില 80,000 രൂപയിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *