കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വര്‍ണവ്യാപാരി മരിച്ച സംഭവം ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ നേതൃത്വത്തിൽ ലിഫ്റ്റ് പരിശോധന നടത്തി. ലിഫ്റ്റ് നിർമ്മിച്ച കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം കൈമാറും. നിലവിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ മെയ് 28 നായിരുന്നു അപകടം നടന്നത്. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് അപകടത്തിൽ മരിച്ചത്. സണ്ണി ഫ്രാൻസിസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലയ്ക്കും ഗ്രൗണ്ട് ഫ്ലോറിനും ഇടയ്ക്കു വച്ചാണ് ലിഫ്റ്റ് നിശ്ചലമായത്. തുടർന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ ലിഫ്റ്റ് അതിവേഗത്തിൽ ഉയർന്ന് സണ്ണിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *