വി.എസ്സിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വി.എസിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് വി. അനൂപ്. അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ അന്വേഷണ വിധേയനായതിനാലാണ് സസ്‌പെൻഡ് ചെയ്തത്.

വി.എസ് അച്യുതാനന്ദന്റെ മരണവാർത്ത പുറത്ത്  വന്നതിന് പിന്നാലെയാണ് അനൂപ് അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. വാട്സാപ്പിൽ ആയിരുന്നു സ്റ്റാറ്റസ് ഇട്ടത്. പലരും മറ്റു മാധ്യമങ്ങളിൽ ഇതു പങ്കുവെച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *