ഭാരതാംബ വിവാദത്തിൽ യുദ്ധത്തിനുറച്ച് ഗവർണർ; സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന ജാതിക്കും രാഷ്ട്രീയത്തിനും അതീതമായ പ്രതീകമെന്ന് മുഖ്യമന്ത്രിക്ക് മറുപടി

രാജ്ഭവനിലെ ആർഎസ്എസിൻ്റെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ മറുപടി. വിവാദചിത്രം ഉപയോഗിക്കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മറുപടി നൽകിയിരിക്കുന്നത്. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും, ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ ന്യായീകരിച്ചു.

സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നു ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ നൽകിയ കത്തിൽ അവകാശപ്പെട്ടു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടന തലവനെ അപമാനിക്കുന്നത് ആയിരുന്നെന്നും, പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന്‍ ഉപയോഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറെ പ്രതിഷേധമറിയിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പിന്നാലെ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു.

ഭരണഘടന അംഗീകരിക്കാത്ത ഇത്തരം ബിംബങ്ങള്‍ ഭരണഘടന വിരുദ്ധമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ സാഹചര്യങ്ങള്‍ ഉണ്ടാവരുത് എന്നീ നിര്‍ദേശങ്ങളാണ് കത്തില്‍ മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ വച്ചിരുന്നത്. ഇതിനായ് ഗവർണർ ഇന്ന് മറുപടി നൽകിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *