കോഴിക്കോട് കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. അസം സ്വദേശി മുമീനുൽ ഇസ്‌ലാമിനെയാണ് പോലീസും വീട്ടുടമസ്ഥനും ചേർന്ന് മർദ്ദിച്ചത്. മുമീൻ ജോലിക്ക് പോയ വീട്ടിലെ ഉടമസ്ഥനാണ് മാലമോഷണം ആരോപിച്ചത്. ഇതിനെത്തുടർന്ന് നാട്ടുകാർ തടഞ്ഞു വെക്കുകയും പൊലിസ് എത്തി മർദ്ദിച്ചെന്നുമാണ് പരാതി.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൂടരഞ്ഞി പനച്ചിക്കൽ സ്വദേശിയുടെ വീട്ടിലേക്ക് മൊമീനുൽ ഇസ്ലാമിനെ ജോലിക്കായി വിളിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ മുമീനുൽ ഇസ്ലാമിനെ വീട്ടിനകത്തേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചെറുക്കാൻ ശ്രമിച്ചതോടെയാണ് ആക്രമണ ശ്രമമുണ്ടായത്.
ഇതിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മുമീൻ്റെ ദൃശ്യങ്ങൾ വീട്ടുടമസ്ഥൻ പ്രചരിപ്പിക്കുകയും മാല മോഷ്ടിച്ചെന്ന് ആരോപിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവാവിനെ തടഞ്ഞുവെക്കുകയും പൊലീസെത്തി മർദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനെയും മർദ്ദിച്ചുവെന്നും പരാതിയുണ്ട്. സംഭവത്തിൽ പരിക്കേറ്റ മുമീൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുടമസ്ഥനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷിംജിത അറസ്റ്റിൽ ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു



ഭൂട്ടാൻ വാഹനക്കടത്ത് ; അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.