എച്ച്ഡിഎഫ്സി. ബാങ്കിന്റെ ദീപാവലി സമ്മാനം. ഉപഭോക്താക്കള്‍ക്ക് വിവിധ വായ്പകളുടെ പലിശ നിരക്ക് കുറച്ചു. വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ ഇതോടെ വലിയ വ്യത്യാസമാണ് സംഭവിക്കുന്നത്. ഇത് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ഇഎംഐയില്‍ വലിയ ആശ്വസമാണ് നല്‍കുക.
‘തൃശ്ശൂരിൽ ലുലു മാൾ വരാത്തത് ഒരു നേതാവും, അയാളുടെ രാഷ്ട്രീയ പാർട്ടിയും കാരണം’ ; എം.എ യൂസഫലി
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) വായ്പ പലിശ നിരക്കുകളില്‍ 0.15 ശതമാനം കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. വ്യത്യസ്ത കാലാവധിയുള്ള വായ്പകള്‍ക്ക് ഈ മാറ്റം ബാധകമാണ്. ഒരു ബാങ്കിന് വായ്പ നല്കാന് സാധിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍ എന്നത്.
ഒക്ടോബര്‍ ഏഴ് മുതല്‍ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നു. പുതുക്കിയ മാറ്റങ്ങളില്‍ 1 വര്‍ഷം എംസിഎല്‍ആര്‍ വായ്പ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായി കുറയും. മൂന്ന് മാസത്തെയും, 1 മാസത്തെയും എംസിഎല്‍ആര്‍ പലിശ 8.45 ശതമാനവും, 8.40 ശതമാനവും ആകുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.