സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് ഇന്ന് (സെപ്റ്റംബര്‍ 10 ബുധന്‍) നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ മഴ ശക്തമാകാനാണ് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാല്‍ പകല്‍ സമയത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും മഴയുടെ അളവ് കുറവായിരുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.
ല്ലോ അലര്‍ട്ട്‌
മാന്നാര്‍ കടലിടുക്കിന് മുകളിലായും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതാണ് നിലവില്‍ മഴ ശക്തമാകുന്നതിന് കാരണം. ഗുജറാത്ത് തീരത്തിനടുത്തായി ന്യൂനമര്‍ദവും തുടരുന്നുണ്ട്. ഇതേതുടര്‍ന്ന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കടലാക്രമണം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണം, വള്ളങ്ങളും ബോട്ടുകള്‍ കടലില്‍ ഇറക്കുന്നത് ഒഴിവാക്കി അവ കെട്ടിയിട്ട് സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *