ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പഴയ വാശിയിലും ഉശിരിലും എന്‍.എസ്.എസ് കേസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ സര്‍ക്കാര്‍ ശരിയായി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകില്ലായിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
നാളെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. വിഷയത്തില്‍ ശക്തമായി കേസിന് പോയ ഒരേയൊരു സംഘടന എന്‍.എസ്.എസ് ആണ്. അതേ ഉശിരോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കണം. ഇക്കാര്യം സര്‍ക്കാരും കോടതിയും അന്വേഷിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കട്ടെ. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ. എല്ലാത്തിനും സുതാര്യത ആവശ്യമാണ്. അതില്‍ ഒരു സംശയവുമില്ല. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമദൂര നിലപാടു തന്നെയാണ്. ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യാം. ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എറണാകുളത്ത് തോക്കുചൂണ്ടി ഭീഷണി ; പട്ടാപ്പകൽ കവർന്നത് 80 ലക്ഷം രൂപ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.