തൃശൂരിൽ ശക്തമായ മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞ് വീട്ടമ്മ ഉള്‍പ്പെടെ തോട്ടിലേക്ക് വീണു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാരാത്തേതില്‍ എംഎച്ച് ഷാനവാസിന്റെ വീടിന്റെ പിന്‍ഭാഗമാണ് ഇടിഞ്ഞ് വീണത്. മതിലിനോടൊപ്പം ഷാനവാസിൻ്റെ ഭാര്യ ഷീനയും തൊട്ടിലെ താഴ്ചയിലേക്ക് പതിച്ചു. വൈകിട്ട് മൂന്നിനായിരുന്നു സംഭവം.
ജനോപകാരപ്രദമായ രീതിയിൽ ഹരിതോർജ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
ഇവരുടെ വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോട് ചേര്‍ന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിറിക്കുകയായിരുന്നു. ഉച്ചക്ക് ഷീന ഈ ഭാഗത്ത് കറിവേപ്പില പറിക്കുവാനായി പോയ നേരത്താണ് കരിങ്കല്ല് ഉള്‍പ്പെടെ തകര്‍ന്ന് കല്ലും മണ്ണുമായി താഴ്ചയിലേക്ക് പതിച്ചത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കല്‍ ഭിത്തിയും മണ്ണും ആണ് ഇടിഞ്ഞു വീണത്.
ജോലി കഴിഞ്ഞ് ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഷീനയെ കോണിയിലൂടെ മുകളില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേല്‍ക്കാതെ ഷീന രക്ഷപ്പെടുകയായിരുന്നു. ഏകദേശം ആറു മീറ്ററോളം വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവർ വീട്ടില്‍ നിന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റി.



പാലായിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.