കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മ മരിച്ചു ; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സപ്പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. അതിയന്നൂർ സ്വദേശി കുമാരി (55) ആണ് മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുത്രാശയത്തിലെ കല്ലിനുള്ള ചികിത്സയിലായിരുന്ന ഇവർക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ചികിത്സാപ്പിഴവിനെ തുടർന്നാണിത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ 9നാണ് ശസ്ത്രക്രിയയ്ക്കായി കുമാരി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇന്നലെയാണ് കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ കയറുന്ന വരെ ആരോഗ്യവതിയായിരുന്ന കുമാരിയുടെ മരണം അനസ്തേഷ്യ നൽകിയപ്പോൾ ഉൾപ്പെടെയുള്ള ചികിത്സ പിഴവാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കാരക്കോണം ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയകൾ നടന്ന ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് മൃതദേഹം നെയ്യാറ്റിൻകര മോർച്ചറിയിലേക്ക് മാറ്റി. ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന നിലപാടിലാണ് ബന്ധുക്കൾ.

അതേസമയം ആശുപത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കീഹോൾ പോലുള്ള ശസ്ത്രക്രിയ അല്ല നടന്നത്. അത്യാധുനിക രീതിയിലുള്ള വേവ്സുകൾ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് നടത്തിയത്. അതിനാലാണ് ശസ്ത്രക്രിയയുടെ പാടുകൾ കാണാൻ കഴിയാതിരുന്നതെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *