നിലമ്പൂരിലും തവന്നൂരിലും എങ്ങനെ കഴിഞ്ഞ തവണ LDF ജയിച്ചു; താമര പാർട്ടിയുടെ യഥാർത്ഥ നിലപാട് മോഡി-പിണറായി സഖ്യത്തിന് ഒപ്പം

ആർ.രാഹുൽ

നിലമ്പൂരിൽ ബിജെപി പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടാവില്ല. പകരം ബിഡിജെഎസ് രംഗത്തിറങ്ങുമെന്ന വാർത്ത സ്ഥിരീകരിച്ച് ബിജെപി ഉന്നത നേതാക്കൾ. നിലവിൽ പാർട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പ്രാധാന്യം കൊടുക്കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തേ അറിയിച്ചിരുന്നു. ഇന്നലെ നടന്ന ഓൺലൈൻ കോർ കമ്മിറ്റിയിലും അങ്ങനെ ഒരു അഭിപ്രായമാണ് ഉടുത്തിരിഞ്ഞത് എന്നാണ് വിവരം.

എൽഡിഎഫ്-യുഡിഎഫ് നെക് ടു നെക് പോരാട്ടം നടത്തുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിൻമാറ്റം ആരെ സഹായിക്കാനാണ് എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ തവണ തവന്നൂരിൽ കെടി ജലീലിന് നിയമസഭകാണാൻ അവസരം ഒരുക്കിയത് ഇത് പോലുള്ള ഒരു തീരുമാനമായിരുന്നു. കോൺഗ്രസ് മുക്ത ഭാരതമാണ് പാർട്ടി ലക്ഷ്യം. അതിന് വേണ്ട എല്ലാ നീക്കങ്ങളും പാർട്ടി നടത്തും. ഇടത്-വലത് മുന്നണികൾ നടത്തുന്ന നീക്കം കേരളത്തിലെ മാധ്യമങ്ങൾക്ക് സ്വീകാര്യമാക്കുമ്പോൾ ബിജെപി തന്ത്രം വിമർശനം നേരിടുകയാണ്. മാധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണമെന്നും ഒരു ബിജെപി നേതാവ് പറയുന്നു.

തവന്നൂരിൽ നിങ്ങളാണ് ജലീലിനെ വിജയിപ്പിച്ചത് എന്ന് പറയാതെ പറയുകയല്ലേ ഈ പ്രസ്താവന എന്ന ചോദ്യത്തിന് മുതിർന്ന നേതാവ് മൗനം പാലിച്ചു. കോൺഗ്രസാണ് ഞങ്ങളുടെ എതിരാളികൾ. അതിനെ ദുർബലപ്പെടുത്താനുള്ള എല്ലാ തീരുമാനങ്ങൾക്കും പാർട്ടി പിന്തുണ നൽകും എന്നാണ് ബിജെപി ഉന്നത നേതാവ് NewsEye യോട് പ്രതികരിച്ചത്.

ആര് സ്ഥാനാർത്ഥിയായാലും നിലമ്പൂരിൽ കോൺഗ്രസ് തോൽക്കും എന്നാണ് മറ്റൊരു ബിജെപി നേതാവ് പ്രതികരിച്ചത്. ആ നാവ് പിഴക്ക് മറുപടിയായി ചോദിച്ച ചോദ്യത്തിന് പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയാവും ഉണ്ടാകുന്നത് എന്ന് പറഞ്ഞ് തലയൂരുകയാണ് ആ നേതാവ് ചെയ്തത്.

 അതേസമയം സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ “കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടിക്ക് സെക്രട്ടറിയറ്റിനു മുന്നിൽ തുടക്കമായി. കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ ആണ്.കേരളത്തിൽ ഇനിയും വരാൻ പോകുന്നത് മോദി മോഡലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *