മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപനം.ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്സ്റ്റാര്‍ മലയാളം തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ ലഭ്യമാവും.തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.
അതേ സമയം അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവും’ ഒടിടിയിലേക്ക് എത്തുകയാണ്. സീ ഫൈവിൽ സെപ്റ്റംബർ 26ന് സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഓണക്കാല റിലീസ് ആയ ഓടും കുതിര ചാടും കുതിരയും സെപ്തംബർ 26 മുതൽ സ്ട്രീമിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുക. ഫഹദ് ഫാസിലും കല്യാണ്‍ പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗസ്ത് 29നായിരുന്നു തിയേറ്ററിൽ റിലീസായത്
ഹാസ്യതാരം കപിൽ ശർമ്മയുടെ കാനഡയിലുള്ള കഫേക്ക് നേരെ വീണ്ടും വെടിവെപ്പ്



സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരട് പോലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.