ആലപ്പുഴയിൽ വൻ ലഹരിവേട്ട ; ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ

ആലപ്പുഴയിൽ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കളെ എക്‌സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി.റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ് അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ് അനന്തു (30) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഫിലിപ്പീന്‍സിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയായിരുന്നു ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലു ഗ്രാം മെത്താഫെറ്റമിന്‍, 334 എം.ഡി.എം.എ ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തth. ഇതിന് പുറമെ അഞ്ചു മൊബൈല്‍ ഫോണും 63,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. നേരത്തേയും ഇവർ ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്.

എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ്  ഇവരെ പിടികൂടിയത്.  ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.പ്രശാന്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ഷിബു.പി.ബെഞ്ചമിന്‍, സി.വി വേണു, ഇ.കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *