രാജസ്ഥാനിലെ ചുരുവിൽ വ്യോമ സേനയുടെ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ വ്യോമ സേനയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ പരിശീലന പറക്കലായിരുന്നോ അതോ മറ്റെന്തെങ്കിലും ഔദ്യോഗിക ദൗത്യമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
രത്നഗഢ് ജില്ലയിലെ ഭാനുദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്നാണ് കണ്ടുനിന്ന ഗ്രാമീണർ പറയുന്നത്. വിമാനം വീണ വയലിന്‍റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജോധ്പൂരിലെ ബികാനീറിലടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളാണുള്ളത്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിലും ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.
അറസ്റ്റ് ഭയം; അമേരിക്കയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കി



ശബരിമല സ്വർണ്ണക്കൊള്ള ; കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.