ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും ഏറ്റവും വലിയ കരുത്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിൽ ഇക്കുറിയും അണിനിരക്കുന്നത്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ ഇത്തവണയും കിരീട പ്രതീക്ഷയോടെയാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ തുടക്കം വലിയ തിരിച്ചടിയോടെയായിരുന്നു. കളിച്ച അഞ്ച് മത്സരത്തിലും നാലിലും പരാജയപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് പെരുന്നയിൽ; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
Also Read: ഋതുരാജിനെ നൈസിന് ഒഴിവാക്കി;ചെന്നൈയുടെ നായകനായി വീണ്ടും തല; സിഎസ്കെയെ ധോണി നയിക്കും –
ഋതുരാജ് ഗെയ്ക്വാദായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. നായകനല്ലെങ്കിeoo 43ാം വയസിലും എംഎസ് ധോണിയെന്ന ടീം ഇന്ത്യയെ ലോകകിരീടം ചൂടിച്ച ഇതിഹാസ ക്യാപ്റ്റൻ കളിക്കുന്ന സിഎസ്‌കെ ഇത്തവണ വലിയ പ്രകടനം നടത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെയുടേത്. ആരാധകർ അടക്കം അതിനെതിരെ രംഗത്ത് വന്നിരുന്നു. പുതിയ നായകൻ ഋതുരാജാണ് എറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. നായകൻ്റെ തെറ്റായ തീരുമാനങ്ങൾ തോൽവിയുടെ ആഴം കൂട്ടിയെന്നാണ് ആരാധകർ അടക്കം ചൂണ്ടിക്കാട്ടിയത്.
ഇതിനിടയിലാണ് വീണ്ടും ധോണിയെ നായകനായി പ്രഖ്യാപിച്ച് സിഎസ്കെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. പരുക്ക് കാരണമാണ് പുതിയ നായകനെ ഒഴിവാക്കിയത് എന്നാണ് ടീം മാനേജ്മെൻ്റ് അവകാശപ്പെടുന്നത്. അതിനിടയിലാണ്എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞ ഋതുതുരാജ് ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലാവുകയാണ്. പരിക്കു കാരണം വിശ്രമം അനുവദിച്ച ഋതുരാജ് ഫുട്‌ബോള്‍ കളിക്കുന്നത് എങ്ങനെയാണ് ആരാധകർ ഉയർത്തുന്ന പ്രധാന ചോദ്യം. എംഎസ് ധോണി എന്ന കടൽക്കിഴവന് വേണ്ടി സിഎസ്‌കെ യുവതാരമായ ഋതുരാജിന്റെ ഭാവി തകര്‍ക്കുകയാണെന്നാണ് ആരാധകര്‍ തന്നെ പറയുന്നത്.
ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പുതിയ നായകൻ ഋതുരാജിന് വലതു കൈത്തണ്ടയിൽ ഒരു പരിക്ക് പറ്റി എന്നാണ് ടീം മാനേജ്മെൻ്റ് അവകാശപ്പെടുന്നത്. എന്നാൽ ഈ മത്സരത്തിന് ശേഷവും ചെന്നൈയെ ഋതുരാജ് നയിച്ചിരുന്നു. നായകനെ മാറ്റിയ വാർത്ത വന്നപ്പോഴും ആരാധകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
Also Read:ഋതുരാജിനെ നൈസിന് ഒഴിവാക്കി;ചെന്നൈയുടെ നായകനായി വീണ്ടും തല; സിഎസ്കെയെ ധോണി നയിക്കും
ഋതുരാജിന് കീഴില്‍ സിഎസ്‌കെയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനാകുന്നില്ല എന്നത് ടീം മാനേജ്മെൻ്റിനെ ഈ സീസണിൽ കുഴക്കിയിരുന്നു. എന്നാൽ സീസണ്‍ കൈവിട്ട് പോകാതിരിക്കാന്‍ ധോണിയെ നായകനാക്കി അവസാന ഘട്ട ശ്രമം നടത്തുകയാണ് സിഎസ്‌കെഎന്നാണ് ആരാധകർ പറയുന്നത്. ഇതിനായി ധോണിയെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെ മനപ്പൂര്‍വ്വം ഋതുരാജിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സിഎസ്‌കെയെ ധോണി നശിപ്പിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.
ഋതുതുരാജ് പ്രതിഭാശാലിയായ യുവതാരമാണ്. എന്നാല്‍ ധോണിക്ക് നല്‍കുന്ന അമിത പരിഗണന അദ്ദേഹത്തിൻ്റെ ഭാവി കൂടി നശിപ്പിക്കുകയാണെന്ന വിമർശനവും ശക്തമാണ്. ഋതുതുരാജ് ഗെയ്ക്വാദിനെക്കൂടി ഒഴിവാക്കിയാല്‍ സിഎസ്‌കെയ്ക്ക് എടുത്തു പറയാന്‍ മറ്റൊരു യുവതാരമില്ലാത്ത അവസ്ഥയാണുള്ളത്. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്തിലേക്ക് സിഎസ്‌കെ പോകാനാണ് സാധ്യത കൂടുതല്‍. ധോണിയുടെ പ്രകടനത്തിലും ആരാധകർ അതൃപ്തരാണ്. വിജയ് ശങ്കര്‍, ദീപക് ഹൂഡ തുടങ്ങി ആര്‍ക്കും വേണ്ടാത്ത താരങ്ങളെയാണ് സിഎസ്‌കെ ഇത്തവണ ടീമിലേക്ക് എത്തിച്ചത്. ഇവരെല്ലാം ടീമിന് ബാധ്യതയാവുന്നു എന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.