ചങ്ങനാശ്ശേരി: എന്‍എസ്എസുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസമാണ് പി.ജെ.കുര്യന് പെരുന്നയിലെത്തിയത്.
വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നതാണ് എന്‍എസ്എസ് എപ്പോഴും ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് അതിന് എതിരായിരുന്നു. ഇപ്പോഴവര്‍ തെറ്റുതിരുത്തി എന്‍എസ്എസ് നിലപാടിലേക്ക് വന്നു. അപ്പോഴവര്‍ അതിനെ സ്വാഗതം ചെയ്തു. അതൊരു സ്വാഭവിക നടപടിയാണെന്നും കുര്യന് വ്യക്തമാക്കി.
അതിന് രാഷ്ട്രീയമാനം നല്‍കുമ്പോഴാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. എന്‍എസ്എസ് ഒരു സാമുദായിക സംഘടനയാണ്. അവരുടെ നിലപാടിനോട് ഒരു സര്‍ക്കാരോ പ്രസ്ഥാനമോ യോജിക്കുന്നത് സ്വാഗതം ചെയ്യേണ്ടത് അവരുടെ കടമയാണ്. അതില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യം അവര്‍ക്കില്ലെന്നും പി.ജെ.കുര്യന് കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ് ഇപ്പോഴും സമദൂര സിദ്ധാന്തം കൈവെടിഞ്ഞിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ രണ്ടാഴ്ച മുമ്പ് നടന്ന ബോര്‍ഡ് മീറ്റിങ്ങിലും പറഞ്ഞു. അത് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. സമദൂരത്തില്‍ ശരിദൂര നിലപാടും അവര്‍ സ്വീകരിച്ചിട്ടുണ്ട്. ആ ശരിദൂരം എന്നത് എല്‍ഡിഎഫോ യുഡിഎഫോ നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും മോശമായത് ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ്’ കുര്യന് പറഞ്ഞു.



നിതാരി കൂട്ടക്കൊല ; പ്രതിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.