വർഷത്തിൽ അഞ്ച് ചലാൻ ഉള്ളവരുടെ ലൈസൻസ് തെറിക്കും ;മോട്ടോർ വാഹന നിയമങ്ങൾ കർശനമാവുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങള്‍ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിക്കുകയായിരുന്നു. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

പുതിയ ഭേദഗതി പ്രകാരം വർഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും എന്നാണ് റിപ്പോർട്ട്‌. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് കൂടാതെ, കുടിശ്ശികയുള്ള വാഹനങ്ങള്‍ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരവുമുണ്ടാകും, ആർ.സി ഉടമയായിരിക്കും എല്ലാ നിയമ നടപടികളും നേരിടേണ്ടി വരിക.

കർശനമായ ഭേദഗതികളാണ് ഇത്തവണത്തെ മോട്ടോർ വാഹന നിയമത്തില്‍ കേന്ദ്രം വരുത്തിയിരിക്കുന്നത്. ഇത് കേരളത്തിലും നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നിലവില്‍ പിഴയുള്ളവർക്ക് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ വാഹനം കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

കൂടാതെ, പിഴ ഒടുക്കാത്ത വാഹനങ്ങൾക്ക് പരിവാഹൻ വെബ്‌സൈറ്റിലൂടെയുള്ള സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. നികുതി അടയ്ക്കുന്നത് ഒഴികെ, വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ സേവനങ്ങളൊന്നും അനുവദിക്കില്ല..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *