ബ്ലാക്ക് ബോക്സ് ഇന്ത്യയിൽ തന്നെ; എയർ ഇന്ത്യ അപകടകാരണം കണ്ടെത്താൻ വിശകലനം ആരംഭിച്ച് എവിയേഷൻ മന്ത്രാലയം

275 പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ നിർണായകമായി കോക്‌‌പിറ്റ് വോയിസ് റെക്കാഡറിന്റെയും (സിവിആർ) ഫ്ളൈറ്റ് ഡേറ്റാ റെക്കാഡറിന്റെയും (എഫ്‌ഡിആർ) വിശകലനം ആരംഭിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇവ രണ്ടും ഡൗൺലോഡ് ചെയ്ത് വിശകലനം നടത്തുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ക്രാഷ് ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ലബോറട്ടറിയിലാണ്  ഡാറ്റ ഡൗൺലോഡ് ചെയ്‌തത്.

അപകടം നടന്ന് രണ്ടു ദിവസത്തിനു ശേഷം സിവിആറും എഫ്‌ഡിആറും വീണ്ടെടുത്തിരുന്നു. പൈലറ്റിന്റെ സംഭാഷണങ്ങൾ ഉൾപ്പെടെ കോക്ക്പിറ്റിൽ നിന്നുള്ള ഓഡിയോ പകർത്തുന്ന സിവിആറും എഫ്‌ഡിആറും ചേരുന്നതാണ് ബ്ലാക്ക് ബോക്സ്

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, പരിശോധനയ്ക്കായി ജൂൺ 24ന് ഡൽഹിയിലെത്തിച്ചിരുന്നു. ബ്ലാക്ക് ബോക്‌സിനുള്ളിലെ ക്രാഷ് പ്രൊട്ടക്ഷൻ മോഡ്യൂളും വീണ്ടെടുക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തു. അപകടത്തിൽ എയർ ഇന്ത്യ ഡ്രീം ലൈനർ ബോയിംഗ് 787 വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനും തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രാദേശിക വിദഗ്ധർക്ക് വിവരം ശേഖരിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ബ്ലാക്ക് ബോക്‌സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാരെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ബ്ളാക് ബോക്‌സ് ഇപ്പോഴും ഇന്ത്യയിലാണെന്നും എഎഐബി പരിശോധിക്കുകയാണെന്നും സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ദിവസമാണ് എഎഐബിക്ക് നൽകിയിരിക്കുന്നത്. ബ്ളാക് ബോക്സിന്റെ വിശകലനത്തിനുശേഷം മാത്രമേ വിമാനാപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *