ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിന്റെയും വി.എച്ച്.എസ്.ഇ യുടെയും ആധുനിക മുഖച്ഛായയോട് കൂടിയ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.
കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വര്‍ണവ്യാപാരി മരിച്ച സംഭവം ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വി.എച്ച്.എസ്.ഇ ബ്ലോക്കിന്റെ മൂന്നാമത്തെ നില നിർമ്മിക്കുന്നത്.
എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സർക്കാരിന്റെ ലക്ഷ്യത്തോടെ സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങിയ വിദ്യാലയമായി മാറുകയാണ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ. അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം വിദ്യാർത്ഥികളുടെ സർഗ്ഗവാസനയ്ക്കും കഴിവുകൾക്കും പ്രചോദനം നൽകി കൂടെ നിൽക്കുക എന്നതാണ്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന പ്രതിഭാശാലികളായി വിദ്യാർത്ഥികൾ മാറണം. വിദ്യാർത്ഥികൾക്ക് അടിസ്ഥാനസൗകര്യവികസനങ്ങൾ ഒരുക്കിക്കൊണ്ട് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു .
കത്ത് ചോർച്ച വിവാദം ; പരാതിക്കാരനായ ഷെർഷാദിന് നോട്ടീസ് അയച്ച് തോമസ് ഐസക്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.