ക്യാപ്റ്റൻ ഗില്ലിൻ്റെ മികവിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ; രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ നായകന് പുതിയ റെക്കോർഡ്

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 85 ഓവറിൽ അഞ്ച് വിക്കറ്റിന് 310 റൺസ് റൺസ് നേടി. 114 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 41 റൺസ് എടുത്ത് രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 87 റൺസെടുത്ത് ഓപണർ യശസ്വി ജയ്സ്വാൾ മികച്ച പ്രകടനം കാഴ്ചവച്ചു. കരുൺ നായർ (31), റിഷഭ് പന്ത് (25) കെഎൽ രാഹുൽ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (ഒന്ന്) എന്നിവരാണ് പുറത്തായത്.

ടോ​സ് ജയിച്ച ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ ബെൻ സ്റ്റോക്ക്സ്  ര​ണ്ടാം ടെസ്റ്റിലും ബൗ​ളി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രിസ് വോക്ക്സ് രണ്ടും ഷോയിബ് ബാഷിർ , ബെൻ സ്റ്റോക്സ്, ബ്രൈഡൻ കാർസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തൻ്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ക്യാപ്റ്റൻ ഗിൽ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, സുനിൽ ഗവാസ്‌കർ, വിജയ് ഹസാരെ എന്നിവർക്ക് പിന്നാലെ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഗിൽ സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു.

ആദ്യ മത്സരത്തിന് ഇറങ്ങിയ ടീമിനെ ഇംഗ്ലണ്ട് നിർത്തിയപ്പോൾ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിൽ ഇടംപിടിച്ചു. പേസർ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. യുവതാരം സായ് സുദർശനും ശാർദുൽ താക്കൂറും ടീമിൽ നിന്ന് പുറത്തായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *