മെസി കേരളത്തിൽ എത്തിക്കാൻ കഴിയാത്തതിന് പിന്നിൽ റിപ്പോർട്ടർ ചാനൽ എന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. മെസിയെ കേരളത്തിൽ എത്തിക്കാൻ അർജൻ്റീനൻ ഫുട്ബോൾ അസോസിയേഷൻ (AFA) ആവശ്യപ്പെട്ട പണം നൽകാൻ സർക്കാരിനാവില്ലായിരുന്നു എന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്.
സ്പോൺസർമാർ ആകാം എന്ന് പറഞ്ഞ് റിപ്പോർട്ടർ ചാനൽ സർക്കാരിനെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും കായിക മന്ത്രി അവകാശപ്പെട്ടു. മെസി കേരളത്തിൽ എത്താത്തിന് കാരണം സർക്കാർ അല്ല. ഉത്തരവാദിത്തം സ്പോൺസർമാർക്കായിരുന്നു എഎഫ്എയിൽ നിന്നും ഔദ്യോഗിക അറിയിപ്പ് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read: മെസിയും സംഘവും ഈ വർഷം കേരളത്തിൽ കളിക്കില്ല; മിണ്ടാട്ടമില്ലാതെ സർക്കാർ
സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എഎഫ്എയുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് മെസിയും സംഘവും കേരളത്തിൽ എത്താത്തത് എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ കേരളത്തിൽ ജപ്പാനും ഖത്തറുമായി രണ്ട് മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം അർജൻ്റീനക്ക് പകുതി തുക നൽകണം എന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കപ്പെട്ടില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും സമയം നീട്ടി നൽകി. എന്നിട്ടും സ്പോൺസർമാർ ഉടമ്പടി പാലിക്കാൻ തയാറായില്ല. ഇതിനെ തുടർന്നാണ് മെസിയുടേയും സംഘത്തിൻ്റെയും കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത്.
Also Read: ‘മെസിയുടെ പേരിലും തട്ടിപ്പ്’; റിപ്പോർട്ടർ ബ്രോഡ്കാ നിസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി അർജൻ്റീന
കേരളത്തിൽ രണ്ട് മത്സരം നടത്താൻ വേണ്ടി 200 കോടി സ്വരൂപിക്കാനും അതിൽ 120 കോടി അർജന്റീന ടീമിന് അപ്പിയറൻസ് തുകയായി നൽകാനുമായിരുന്നു അർജന്റീന ഫുട്ബാൾ അസോസിയേഷനും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയും കരാർ ഒപ്പിട്ടിരുന്നത്. ബാക്കിയുള്ള 80 കോടി എതിർടീമായി പരിഗണിച്ചിരുന്ന ഖത്തറിനോ ജപ്പാനോ വേണ്ടി ചെലവഴിക്കാനുമായിരുന്നു പദ്ധതി. 45 ദിവസത്തിനുള്ളിൽ ആദ്യഘട്ട തുകയായ 60 കോടി നൽകണമെന്നായിരുന്നു അർജന്റീനൻ ഫുട്ബാൾ അസോസിയേഷനും സ്പോൺസർമാരും തമ്മിലുള്ള കരാർ. ഇതിനകം നിയമനടപടി ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്പോൺസർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് വിവരം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.