എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 608 റൺസ് വിജയലക്ഷ്യം. . രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 607 റൺസിന്റെ കൂറ്റൻ ലീഡാണുള്ളത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 162 പന്തിൽ നിന്ന് നേടിയ 161 റൺസും റിഷഭ് പന്തിന്റെ 58 പന്തിൽ നിന്ന് നേടിയ വെടിക്കെട്ട് 65 റൺസും സന്ദർശകർക്ക് ആധിപത്യം ഉറപ്പിക്കുന്നതിൽ നിർണായകമായി.
രവീന്ദ്ര ജഡേജ പുറത്താക്കാതെ നേടിയ 69 റൺസും കെഎൽ രാഹുലിൻ്റെ 55 റൺസും കരുൺ നായരിൻ്റെ 26 റൺസും വാഷിംഗ്ടൺ സുന്ദർ 12 റൺസും യശ്വസി ജയ്സ്വാൾ 26 റൺസും നിതീഷ് കുമാർ റെഡ്ഡി ഒരു റൺസും നേടി. ഷൊയ്ബ് ബഷീർ ജോഷ് ടോംഗ് എന്നിവർ രണ്ട് വിക്കറ്റും രണ്ട് ജോ റൂട്ടും കാർസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്ര വലിയ ലക്ഷ്യം ചെയ്സ് ചെയ്തിട്ടില്ല. ഇനി ഈ ടെസ്റ്റിൽ 108 ഓവറുകൾ ആയിരിക്കും ഇംഗ്ലണ്ടിന് ബാക്കിയുള്ളത്.
ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു മികച്ച സ്കോർ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 89 ഉം ജയ്സ്വാൾ 87 റൺസും നേടി. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.


കോട്ടയത്ത് ആളില്ലാത്ത ക്വാർട്ടേഴ്സിൽ മോഷണം ; 73 പവനോളം നഷ്ടമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.