കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ ആളില്ലാത്ത 2 ക്വാർട്ടേഴ്സുകളിൽ മോഷണം. 73 പവനോളം സ്വർണം നഷ്ടമായി. ഇന്നലെ രാത്രിയിൽ തലപ്പാടിയിലുള്ള ക്വാർട്ടേഴ്‌സുകളിലാണ് മോഷണം നടന്നത്. ഇവിടെയുള്ള 2 മുറികളിലാണ് മോഷണം നടത്തിയത്. 3 മുറികൾ ഭാഗികമായി കുത്തി തുറന്ന നിലയിലുമാണുള്ളത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 12 മണിക്കു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മോഷണം നടന്ന സമയം ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റു പരിപാടികൾക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലർ രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻതന്നെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
‘‘രണ്ടു ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്. ഒരു ക്വാർട്ടേഴ്സിൽ 43 പവനുണ്ടായിരുന്നു. മറ്റേ ക്വാർട്ടേഴ്സിലെ സ്വർണത്തിന്റെ കണക്കെടുക്കുന്നു. 73 പവൻ നഷ്ടമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രഫഷനലായ സംഘമാണ് മോഷണം നടത്തിയത്. സമാന രീതിയിൽ മാങ്ങാനത്തും 50 പവനോളം സ്വർണം നഷ്ടമായിട്ടുണ്ട്. പരിസരത്തെ സിസിടിവികൾ പരിശോധിച്ച് വരികയാണ് ’’–ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് വ്യക്തമാക്കി.



പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.