ജുലൈ 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യ – ഇംഗണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് അരങ്ങേറുന്നത്ത്. ലോർഡ്സ് ടെസ്റ്റിൽ തോൽവി ഏറ്റുവാങ്ങിയതോടെ 2-1ന് പിന്നിലുള്ള ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്.
ഇംഗ്ലണ്ട് പര്യടനത്തില്‍ തുടര്‍ച്ചയായി നാലാമത്തെ ടെസ്റ്റിലും മാറ്റങ്ങളുമായിട്ടാണ് മാറ്റവുമായിട്ടാണ് മാഞ്ചസ്റ്ററിലെ നാലാമങ്കത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക. ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ ടീമില്‍ പ്രതീക്ഷിക്കാം. ഓപ്പണിങില്‍ ഇന്ത്യ അഴിച്ചു പണിയൊന്നും വരുത്തില്ല. ഇന്ത്യയുടെ പേസർ ജസ്പ്രിത് ബുമ്ര നാലും അഞ്ചും ടെസ്റ്റുകളിൽ കളിക്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു.
ബുമ്രക്ക് പകരം ടീമിലേക്കു വരിക ഇനിയും ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ലാത്ത ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. മുഹമ്മദ് സിറാജും ആകാശ്ദീപുമായിരിക്കും ടീമിലെ മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍.
സ്വർണ്ണവിലയിൽ വീണ്ടും വർധന ; പവന് 3000 രൂപ കൂടി
കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെ ഓപ്പണിങില്‍ തുടരും. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജയ്‌സ്വാള്‍ ഓപ്പണിങില്‍ വന്‍ പരാജയമായിരുന്നു. അടുത്ത സ്റ്റെില്‍ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ ഇന്ത്യ മാറ്റം വരുത്തും. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഈ റോളില്‍ ബാറ്റ് വീശിയത് മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ്. 20-30 എന്നിങ്ങനെ ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അമുതലാക്കാൻ കഴിയുന്നില്ലഅതിനാല്‍ കരുണിനെ പുറത്തിരുത്തി പുതുമുഖമായ അഭിമന്യു ഈശ്വരനെയോ, ഇടംകൈയന്‍ ബാറ്ററും യുവതാരവുമായ സായ് സുദര്‍ശനെയോ മാഞ്ചസ്റ്ററില്‍ ഇന്ത്യ കളിപ്പിച്ചേക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് അഭിമന്യു. കഴിഞ്ഞ കുറച്ചു പരമ്പരകളായി അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യക്കു വേണ്ടി നാലാമനായി പതിവുപോലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ തന്നെ തുടരും. അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ ഊഴമായിരിക്കും.
കഴിഞ്ഞ ടെസ്റ്റിനിടെ കൈവിരലിനു റിഷഭ് പന്തിന് പരിക്കേറ്റിരുന്നെങ്കിലും അതു അത്ര സാരമുള്ളതല്ലെന്നാണ് വിവരം. അതിനാല്‍ റിഷഭ് ടീമിലുണ്ടാവും എന്ന് ഇന്ന് സ്ഥിരീകരണവും വന്നിരുന്നു. ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയും ഏഴാമനായി നിതീഷ് റെഡ്ഡിയും തന്നെ തുടര്‍ന്നും കളിക്കും. എട്ടാമനായി വാഷിങ്ടണ്‍ സുന്ദറായിരിക്കും. ഇതോടെ സ്റ്റാര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു വീണ്ടും കാത്തിരിക്കേണ്ടി വരും.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.