അരുണാചൽ പ്രദേശ് രാജ്യത്തിൻ്റെ അഭിഭാജ്യ ഘടകം; ആർക്കും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം ചൈനയെ ഓർമ്മപ്പെടുത്തി ഇന്ത്യ

അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യ വീണ്ടും ശക്തമായ മറുപടി നൽകി. ബീജിംഗ് ഇതിനെ ‘സാങ്‌നാൻ’ അല്ലെങ്കിൽ ടിബറ്റിന്റെ തെക്കൻ ഭാഗം എന്ന് വിളിക്കുന്നു. പുതിയൊരു സ്ഥലനാമകരണ ശ്രമങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം (MEA) ഈ പ്രവർത്തി നിരർത്ഥകമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.
ഇപ്പോഴും എപ്പോഴും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.

നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ ആർക്കും മാറ്റാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അരുണാചൽ പ്രദേശ് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന, വടക്കുകിഴക്കൻ സംസ്ഥാനത്തിനുള്ളിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റി ഭൂപടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2024 ൽ അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ 30 പുതിയ പേരുകളുടെ പട്ടിക ചൈന പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ത്യ അതിനെ പൂർണമായും തള്ളിക്കളയുകയായിരുന്നു.

അരുണാചൽ പ്രദേശിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി നിലനിൽക്കുന്ന ഒരു സംഘർഷമാണ്. ഈ പ്രദേശം ചൈനയുടെ കൈവശമുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി അതിർത്തി പങ്കിടുന്നു. ചരിത്രപരമായ ടിബറ്റിന്റെ ഭാഗമായാണ് ബീജിംഗ് അരുണാചലിൻ്റെ ഭാഗമായിഅവകാശപ്പെടുന്നത്. അതേസമയം 1947ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം വടക്കുകിഴക്കൻ മേഖലയുടെ ഏകീകരണത്തിന് ശേഷം ഇന്ത്യയുടെ അഭിവാജ്യഘടകമാണ് അരുണാചൽ പ്രേദേശ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *