ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയില്‍. ഏഴ് വിക്കറ്റുകൾ ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 242 റണ്‍സ് പിന്നിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറിയുമായി കെഎല്‍ രാഹുലും (53), ഋഷഭ് പന്തുമാണ് (19) ക്രീസില്‍.
251 ന് നാല് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ചഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 387 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 74 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടു വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 104 റൺസ് എടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിൻ്റെ ടോപ് സ്കോറർ. ബ്രൈഡൻ കാർഡ് 56 ഉം ജാമി സ്മിത്ത് 51 റൺസും നേടി.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ജയ്സ്വാൾ (13), കരുൺ നായർ (40), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (16) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചർ, ബെന്‍ സ്റ്റോക്ക്സ്, ക്രിസ് വോക്സ് എന്നിവർ വീണ വിക്കറ്റുകൾ സ്വന്തമാക്കി.
എട്ടാം ക്ലാസ്സ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്


മുന്നണി വിട്ടുപോയവർ മാറി ചിന്തിക്കണം ; മാണി വിഭാഗത്തിന് കോൺഗ്രസ്സിലേക്ക് പരോക്ഷ ക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.