തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ്.കെ.മാണിയുടെ വിഭാഗത്തിന് തോൽവിയുണ്ടായി. ഇടതുപാളയത്തില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്ന സ്വപ്നം മുന്നണി നേതാക്കള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.
യു.ഡി.എഫ് വിട്ടുപോയവര്‍ ചിന്തിക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാക്കുകള്‍ ജോസ് കെ.മാണിക്കുള്ള പരോക്ഷമായ ക്ഷണമാണ്. എന്നാല്‍ ഈ വാക്കുകള്‍ അവർ തള്ളുമോ, കൊള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്. മടക്കത്തിനുള്ള സമയമിതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറയുമ്പോള്‍ എന്താവും കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്തിമ തീരുമാനമെന്നറിയാനുള്ള കാത്തിരിപ്പും കൂടി രാഷ്ട്രീയ കേരളത്തിനുണ്ട്.
പാലായടക്കം പ്രധാന ശക്തികേന്ദ്രങ്ങളെല്ലാം നഷ്ടപ്പെട്ടതിനൊപ്പം ജോസ് കെ.മാണിയുടെ വാര്‍ഡിലും മന്ത്രി റോഷി അഗസ്റ്റിന്റെ വാര്‍ഡിലും കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി ഉണ്ടാകുമെന്ന ജോസ് കെ.മാണിയുടെ ഉറപ്പാണ് ഇതിലൂടെ പാഴായത്.



ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.