സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയിൽ അന്വേഷണം. വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങളെ കുറിച്ച് എഐജി പൂങ്കുഴലി അന്വേഷിക്കും. മാധ്യമപ്രവർത്തകൻ എന്ന പേരിൽ വാർത്താസമ്മേളന ഹാളിൽ അനധികൃതമായി പ്രവേശിച്ചതും പരാതിയുമായി പൊലീസ് മേധാവിയുടെ സമീപത്തെത്തുകയും ചെയ്തത് കടുത്ത സുരക്ഷാവീഴ്ചയായാണ് വിലയിരുത്തൽ.
നിലവിൽ ഗൾഫിൽ ഓൺലൈൻ മാധ്യമത്തിലെ മാധ്യമപ്രവർത്തകനാണ് ബഷീർ. കണ്ണൂർ ഡിഐജി ഓഫിസിൽ എസ്.യായി ബഷീർ സേവനം ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ 2023ൽ സർവീസിൽ നിന്ന് വിരമിച്ചു. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് വാർത്താസമ്മേളനം നടക്കുന്ന ഹാളിനുള്ളിൽ പ്രവേശിച്ച ബഷീർ ഡിജിപിയുടെ സമീപത്തെത്തി പരാതി പറയുകയും നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
‘മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ’ – ബഷീർ പൊലീസ് മേധാവിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കടലാസുകളുമായി രവാഡ ചന്ദ്രശേഖറിനെ സമീപിച്ചത്. പൊലീസ് മേധാവി മാധ്യമങ്ങളെ കാണുമ്പോൾ എഡിജിപിമാരായ എച്ച് വെങ്കിടേഷും എസ് ശ്രീജിത്തും രവാഡ ക്ക് ഒപ്പമുണ്ടായിരുന്നു.
ഈ സമയത്താണ് പരാതിക്കാരൻ പൊലീസ് മേധാവിയുടെ സമീപത്തെത്തിയത്. പരാതി പരിശോധിക്കാമെന്ന് രവാഡ ചന്ദ്രശേഖർ അറിയിച്ചതിന് പിന്നാലെ പൊലീസുകാർ പരാതിക്കാരനെ അനുനയിപ്പിച്ച് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.


പോഷ് ആക്ട് (2013) പ്രകാരം സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകൾക്ക് ധാരണയില്ലെന്ന് അഡ്വ പി സതീദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.