ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇരുപക്ഷവും വിജയം അവകാശപ്പെടുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ അവകാശവാദം ഇറാൻ്റെ ആണവ പദ്ധതിയും സംവിധാനങ്ങളും പരിപൂർണമായി തർത്തു എന്നാണ് അമേരിക്കൻ – ഇസ്രയേൽ അവകാശപ്പെടുന്നത്. തങ്ങളുടെ ആണവകേന്ദ്രങ്ങൾക്ക് ആക്രമണങ്ങളിൽ സാരമായ നാശ നഷ്ടങ്ങൾ ഉണ്ടായി എന്ന് ടെഹ്റാനും സമ്മതിക്കുന്നുണ്ട്. ഇറാൻ ആണവ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അന്തരാഷ്ട്ര ആണവവോർജ ഏജൻസിയുമായി (ഐഎഇഎ) സഹകരിക്കാനില്ലെന്നും അവർ വ്യക്തമാക്കി കഴിഞ്ഞു. ആണവ നിർവ്യാപന കരാറിൽ (എൻപിടി) നിന്നും അവർ പിൻമാറാക്കഴിഞ്ഞു.
ഇറാൻ്റെ ആണവ പദ്ധതി പൂർണമായും നശിപ്പിക്കാൻ കഴിഞ്ഞില്ല എന്ന പെൻ്റഗണിൻ്റെ വാദവും വാഷിംഗ്ടൺ പോസ്റ്റിൻ്റെയും റിപ്പോർട്ട് തള്ളി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ മുന്നോട്ട് വന്നിരുന്നു. ഇറാന് ഇനി ആണവായുധം നിർമിക്കാൻ കഴിയാത്ത തരത്തിലാണ് യുസ് അവരുടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് എന്നാണ് ട്രംപിൻ്റെ അവകാശവാദം. എന്നാൽ അമേരിക്കൻ ആക്രമണത്തിന് മുമ്പ് തന്നെ സമ്പുഷ്ടികരിച്ച യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരി വയ്ക്കുന്ന പ്രതികരണം ഐഎഇഎ മേധാവി റാഫേൽ ഗ്രോസി നടത്തിയിരുന്നു.
ഇറാൻ്റെ കൈവശം ഉണ്ടായിരുന്നത് ഇറാന്റെ കൈവശം പത്ത് ആണവായുധങ്ങൾ നിർമിക്കാനുള്ള യുറേനിയവും സാങ്കേതിക വിദ്യയുമുണ്ടെന്നായിരുന്നു അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗ്രോസി പറഞ്ഞിരുന്നു. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഇല്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവകേന്ദ്രങ്ങളിൽ നിന്ന് 400 കിലോഗ്രാം വരുന്ന യുറേനിയം യുഎസ് ആക്രമണത്തിന് മുൻപ് ഇറാൻ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വാർത്തകളുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പേ തങ്ങൾ യുറേനിയം പരിശോധിച്ചിരുന്നുവെന്ന് ഗ്രോസി പറഞ്ഞു. 408 കിലോഗ്രാം ആയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാൻസ്, ഫൊർദൊ, ഇസ്ഫഹാൻ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന ട്രംപിന്റെ വാദത്തെ അദ്ദേഹം അംഗീകരിച്ചില്ല. എന്നാൽ, കേന്ദ്രങ്ങളുടെ ശക്തി ക്ഷയിച്ചുവെന്നാണ് ഐഎഇഎ മേധാവി പറയുന്നത്. ഉപഗ്രഹചിത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവനിലയങ്ങൾ പരിശോധിക്കാൻ അനുമതി നൽകണമെന്ന ഇറാനോട് ഐഎഇഎ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജവുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. വെടിനിർത്തലിന് ശേഷം ആ തീരുമാനം നടപ്പാക്കുകയായിരുന്നു.
പാര്‍ലമെന്റിന്റെ തീരുമാനം ഗൗര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ ഐഎഇഎ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അതായത് ഇനി മുതൽ ഇറാൻ്റെ ആണവ പദ്ധതികളും ഗവേഷണങ്ങളും അതീവ രഹസ്യമായിരിക്കും എന്ന് സാരം. അതായത് ഇനി ഇറാൻ ആണവായുധം നിർമിക്കാൻ ആരംഭിച്ചാൽ തന്നെ അത് പരീക്ഷിക്കുമ്പോൾ മാത്രമായിരിക്കും പുറംലോകം അറിയാൻ പോകുന്നത് എന്നർത്ഥം. ഇറാൻ്റെ ആണവ പദ്ധതിക്ക് അമേരിക്കൻ ആക്രമണ ശേഷവും റഷ്യ പിന്തുണ നൽകിയത് ഇതോടൊപ്പം കൂട്ടി വായിക്കുക.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.