ഇസ്രയേലുമായി വെടിനിർത്തൽ സ്ഥിരീകരിച്ച് ഇറാൻ. അമേരിക്കൻ പ്രസിഡൻ്റ് നേരത്തേ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുരാജ്യങ്ങളും പരസ്പരം അവസാന റൗണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്രയേൽ വെടിനിർത്തലിന് തയ്യാറല്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനമായെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നടപടികൾ തുടങ്ങിയതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ റേഡിയോയും വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ പ്രസ് ടിവിയും ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ യുഎസ് ആക്രമണമാണ് ഇറാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നാണ് ട്രംപിൻ്റെ അവകാശവാദം. എന്നാൽ ഇതിന് മറുപടിയായി ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ടെഹ്റാൻ ആക്രമിച്ചിരുന്നു. അധിനിവേശക്കാരെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന താക്കീതും ഇറാൻ നൽകിയിരുന്നു.
ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം വെടിനിര്‍ത്തലിന്‍റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും ശക്തമായ ആക്രമണം നടത്തി. തെക്കൻ ഇസ്രായേലിൽ ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ ആറുപേരാണ് മരിച്ചത്. ടെഹ്‍റാനിലെ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേലിലുടനീളം ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത് .
ബിർഷേബയിൽ ഏഴുനില റെസിഡൻഷ്യൽ കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. ടെൽ അവിവിലും മറ്റും സ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.


പമ്പയിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു ; 10 പേർക്ക് ഗുരുതര പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.