ജനീവയിൽ ഇറാനുമായി ചർച്ചകൾ നടത്തുന്നതിനിടയിലും ഇസ്രയേലിൽ ആക്രമണം; നിരവധി നഗരങ്ങളിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്

ഇസ്രായേലിനെ വീണ്ടും ആക്രമണം നടത്തി ടെഹ്റാൻ. ജനീവയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ നടത്തുന്നതിന് ഇടയിലാണ് പുതിയ ആക്രമണം.

ഇസ്രായേലുമായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി  അരാഗ്ചി ജനീവയിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായിട്ടാണ് കൂടിക്കാഴ്ച. ഇസ്രായേലിൽ ടെൽ അവീവ് നടത്തിയ ഓപ്പറേഷൻ റൈസിംഗ് ലയണിന് ബദലായി ഇറാൻ ആരംഭിച്ച ഓപ്പറേഷൻ ട്രൂ പ്രോമിസ് 3യുടെ ഭാഗമായിട്ടാണ് ഇറാൻ ആക്രമണം.

ഹൈഫ, ടെൽ അവീവ്, തെക്കൻ ബീർഷെബ പ്രദേശത്തും ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 17 പേർക്ക് പരിക്കേറ്റു.  അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. നിരവധി സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

നേരത്തേ ഇസ്രായേലിൻ്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടന്നുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സമീപത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ നിർദേശം നൽകിയത്. കാർമൽ, ഹൈഫ  എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇസ്രായേലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

പുതിയ കണക്കുകൾ പ്രകാരം ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 288 ആയി. ഫൈഫയിൽ നടന്ന ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു. നിരവധി സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ പോലീസ് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ്സ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ കുടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.

ഏഴ് ദിവസങ്ങൾക്ക് മുമ്പ് സംഘർഷം ആഭിച്ച ശേഷം ഇറാനിൽ 224 പേരും ഇസ്രായേലിൽ 25 പേരും കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ വ്യോമാക്രമണം തുടരുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *