സിറിയൻ സൈനിക ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ; മരണസംഖ്യ 250 കടന്നതായി റിപ്പോർട്ട്

ദമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം ഇസ്രയേൽ. തെക്കൻ സിറിയയിലെ ദുറൂസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേൽ ഇന്ന് വൈകുന്നേരം സിറിയൻ സൈനികാസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയത്.

സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം അടക്കം ഷെല്ലാക്രമണത്തിൽ തകർന്നുവെന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്) പറഞ്ഞു. വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയൻ ഭരണകൂടവും ദുറൂസി വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ഏറ്റുമുട്ടലിൽ മരണസംഖ്യ 250 കടന്നതായി ഇസ്രയേൽ റിപ്പോർട്ട് പുറത്തുവിട്ടു. അതേസമയം, സ്ഥലത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും ശ്രമങ്ങൾ തുടരുമെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *