ഇറാൻ്റെ ഖുറംഷഹറിലെ മിസൈൽ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്‍, ബുഷെഹര്‍, അഹ് വാസ് എന്നിവിടങ്ങളിലെ ലോഞ്ചറുകള്‍ നശിപ്പിച്ചു. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന് ഐക്യരാഷ്ട്ര സഭ (യുഎൻ ) സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ചര്‍ച്ചയാകും. ഇറാന്റെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്.
ഇറാനിലെ ആണവ പ്ലാന്റുകളില്‍ യുഎസ് ആക്രമണം ആഘാതം സൃഷ്ടിച്ചുവെന്ന് അന്താരാഷ്ട ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മേധാവി റഫേല്‍ ഗ്രോസി പറഞ്ഞു. നതാന്‍സിലെ പ്ലാന്റിന്റെ മേല്‍ ഭാഗം മുഴുവന്‍ തകര്‍ന്നു. ആക്രമണത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ താഴെയും നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇസ്ഫഹാനിലെ പ്ലാന്റിലും കനത്ത നാശനഷ്ടമുണ്ടായിയെന്നും റഫേല്‍ ഗ്രോസി പറഞ്ഞു
റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രത്തിന് പകരം ബീയർ കുപ്പി; പരാതി നല്കി


കൊച്ചിയിൽ റോഡരികിൽ ഉറങ്ങികിടന്നയാളുടെ പണം കവർന്ന ശേഷം തീകൊളുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.