ചാരപ്പണിക്ക് അറസ്റ്റിലായ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് മുൻ പോലീസ് ഉദ്യോഗസ്ഥൻ; ജസ്ബീർ സിംഗിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ

ചാരപ്രവർത്തനത്തിന് പിടിയിലായ ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പോലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ടുകൾ. പാക് പൊലീസിലെ മുൻ സബ് ഇൻസ്‌പെക്ടർ നാസിർ ധില്ലൻ എന്നയാളെ കുറിച്ചുള്ള നിർണായക വിവരം ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചു. ഫൈസലാബാദ് സ്വദേശിയാണ് ഇയാൾ. നാസിറും അദ്ദേഹത്തിന്റെ വനിത സുഹൃത്തും ആണ് യൂട്യൂബർമാർക്കും ഐഎസ്ഐക്കും ഇടയിൽ പാലമായി പ്രവർത്തിച്ചിരുന്നത്.

ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചു. അറസ്റ്റിലായ പഞ്ചാബി യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. നാസിർ ധില്ലൻ ആണ് ചാരപ്രവർത്തനത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ എന്ന് ജസ്ബീർ വെളിപ്പെടുത്തി.

ഇപ്പോൾ പാകിസ്താനി യൂട്യൂബറായ ധില്ലൺ, ലാഹോറിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥർക്ക് ജസ്ബീറിനെ പരിചയപ്പെടുത്തിയതായും സമ്മതിച്ചു.

 

‘ട്രാവൽ വിത്ത് ജോ’ എന്ന ട്രാവൽ യൂട്യൂബ് അക്കൗണ്ട് നടത്തുന്ന ജ്യോതി മൽഹോത്രയെ നസീർ ധില്ലനും അറിയാം. അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയും താനും ലാഹോറിൽ 10 ദിവസം ഒരുമിച്ച് താമസിച്ചതായും ജസ്ബീർ പറഞ്ഞു .

പാകിസ്താൻ പോലീസിലെ നൂറുകണക്കിന് മുൻ പോലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ യൂട്യൂബർമാരെ ലക്ഷ്യമിടുന്ന ചാരവൃത്തി റാക്കറ്റിൻ്റെ ഭാഗമാണെന്നും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു. ‘ജാൻമഹൽ വീഡിയോ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗ്, ഇന്ത്യൻ സേനയുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറിയെന്ന കുറ്റത്തിന് ബുധനാഴ്ചയാണ് അറസ്റ്റിലാത്. ഇയാൾ മൂന്ന് തവണ പാകിസ്താൻ‌ സന്ദർശിച്ചിട്ടുണ്ട്. തീവ്രവാദ പിന്തുണയുള്ള ചാര ശൃംഖലയുടെ ഭാഗമായ ഷക്കീർ എന്ന ഐഎസ്ഐ ഓഫീസറായ ജട്ട് രന്ധവയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *