തിരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലും വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം വേണം ; സുപ്രീംകോടതിയിൽ ഹർജി

ബിഹാറില്‍ നടപ്പാക്കിയത് പോലെ കേരളത്തിലും വോട്ടര്‍ പട്ടികയിൽ തീവ്ര പരിഷ്‌കരണം ( എസ്ഐആര്‍) നടപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പായി കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയിൽ സമഗ്ര പരിഷ്‌കരണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്‌ഐആര്‍ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം പരാതികളാണ്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *